ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം തുടരും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പി.എം.എ സലാം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാന്‍ ധാരണയായി. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നേരത്തേ എം.കെ മുനീര്‍ എംഎല്‍എ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിഎംഎ സലാമിനെ തന്നെ സെക്രട്ടറിയായി ഇന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗണ്‍സിലില്‍ തെരഞ്ഞെടുക്കുകയായിരുന്നു.

മുസ്ലിം ലീഗില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി തര്‍ക്കം രൂക്ഷമായിരുന്നു. പി എം എ സലാമും എം കെ മുനീറും തങ്ങള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉണ്ട് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് പി എം എ സലാം വരുന്നതിനോട് ആണ് താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കെ എം ഷാജി, പി എം സാദിഖലി തുടങ്ങിയ നേതാക്കളാണ് എം കെ മുനീറിന്റെ പക്ഷത്തുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് ഉദ്യോഗസ്ഥരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആദരിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാരായ...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ,...

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...