​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക് ഹ്യൂമറാണെന്ന് പരിഹസിച്ച് ബിജെപി നേതാവിന്റെ മകള്‍. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ സദര്‍ മുന്‍ എംഎല്‍എ വിക്രം സിങ്ങിന്റെ മകളും കണ്ടന്റ് ക്രിയേറ്ററായ യശസ്വിനി രാജ് സിങ്ങുമാണ് പ്രള്‍ഹാദ് ജോഷിയെ പരിഹസിച്ച് രംഗത്തെത്തിയത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലും യശ്വസിനി പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യശ്വസിനയുടെ പ്രതികരണം.

മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെയും യശസ്വിനി രാജ് പരിഹസിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി രക്തസാക്ഷിത്വമാണെന്ന് അവര്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന രാജിക്കത്തിലെ ദേശവിരുദ്ധ ശക്തികള്‍ എന്ന പ്രയോഗത്തെയും അവര്‍ വിമര്‍ശിച്ചു. സിജെപി ചെയ്തത് വളരെ നല്ല കാര്യമാണെന്നും അവര്‍ അഭിനന്ദിച്ചു. ‘മീമുകളിലൂടെയും നൂതന സന്ദേശങ്ങളിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും സിജെപിക്ക് അരാഷ്ട്രീയരായവരെയും ആവേശഭരിതരാക്കാന്‍ സാധിച്ചു’, യശ്വസിന പറഞ്ഞു. താന്‍ പിതാവുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്നും സാമ്പത്തികമായി സ്വതന്ത്രയായ താന്‍ തനിച്ചാണ് താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...