കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ പുതിയ ശമ്പളം ; പെൻഷൻകാരുമായി ചർച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പായി. മാനേജ്‌മെന്റും യൂണിയനുകളും ശമ്പളപരിഷ്‌കരണകരാര്‍ ഒപ്പുവെച്ചു. ശമ്പള പരിഷ്‌കരണത്തോടെ കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയരും. സാമ്പത്തികനില മെച്ചപ്പെടുന്നത് അനുസരിച്ച് പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞപ്പോള്‍ പെന്‍ഷന്‍കാരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു.

നിലവില്‍ 8,730 രൂപയില്‍ നില്‍ക്കുന്ന കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയര്‍ത്തുന്ന ശമ്പള പരിഷ്‌കരണ കരാറിനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും യൂണിയനുകളും ഒപ്പുവെച്ചത്. ലയിപ്പിക്കുന്ന ഡി.എ 137 ശതമാനം. 1200 രൂപ മുതല്‍ 5000 രൂപ വരെ വീട്ടുവാടക അലവന്‍സ്. ഡ്രൈവര്‍മാര്‍ക്ക് അധികബത്ത, വനിത ജീവനക്കാര്‍ക്ക് പ്രതിമാസം 5000 രൂപയോടെ ഒരു വര്‍ഷത്തേക്ക് ചൈല്‍ഡ് കെയര്‍ അലവന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പള പരിഷ്‌കരണകരാരെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും സാമ്പത്തികസ്ഥിതിയാണ് തടസമായി നില്‍ക്കുന്നതെന്നും ആന്റണി രാജു വിശദീകരിച്ചു. എന്നാല്‍ സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന പെന്‍ഷന്‍കാരുമായി മന്ത്രി ചര്‍ച്ച നടത്തണമെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ വാര്‍ത്താസമ്മേളനത്തിനിടെ ഇടപെട്ട് സംസാരിച്ചു.
കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കൂട്ടണമെന്ന് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ ആവശ്യപ്പെട്ടത് ടിക്കറ്റേതര വരുമാനത്തിന് വേണ്ടി വാദിക്കുന്ന മന്ത്രിക്കുള്ള പരോക്ഷ വിമര്‍ശനമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...