തിരുവനന്തപുരം: ജല അതോറിറ്റിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനായി പദ്ധതി ഇതര ഫണ്ടില്‍ നിന്ന് 23 കോടി രൂപ അനുവദിക്കാന്‍ ധനവകുപ്പ് നിര്‍ദേശം.
ശമ്പളവും പെന്‍ഷനും നല്‍കാനാണ് തുക അനുവദിക്കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കിയത്. അഞ്ച്, ആറ് ഗഡുക്കള്‍ ഒരുമിച്ച് അനുവദിക്കണമെന്നും ഈ ഇനത്തില്‍ 70 കോടി അനുവദിക്കണമെന്നുമായിരുന്നു ജല അതോറിറ്റി ആവശ്യപ്പെട്ടത്.
ഇത്രയും തുക അനുവദിക്കാനാകില്ലെന്നും അഞ്ചാം ഗഡു അനുവദിക്കാമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി പ്രതിമാസം 70 കോടി രൂപയാണ് ജല അതോറ്റിക്ക് വേണ്ടത്. നിലവില്‍ ബാക്ക് അക്കൗണ്ടില്‍ ഉള്ളത് 36 കോടി രൂപ മാത്രമാണ്. പണമില്ലാത്തതിനാല്‍ ഈ മാസത്തെ ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങുന്ന സ്ഥിതിയായിരുന്നു.