ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണം: 2000 കോടി കൂടി കടമെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന കേ​ന്ദ്ര ന​യ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക്​ തീ​രു​മാ​നി​ച്ചി​രി​ക്കെ 2000 കോ​ടി രൂ​പ കൂ​ടി പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്​ ക​ട​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ച്ച പൊ​തു​വി​പ​ണി​യി​ലെ ക​ട​പ​രി​ധി​യി​ൽ 890 കോ​ടി​യാ​ണ്​ ഡി​സം​ബ​ർ വ​രെ ഇ​നി ബാ​ക്കി​യാ​വു​ക. ആ​ഗ​സ്​​റ്റി​ലെ ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​ട​മെ​ടു​പ്പ്. ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ ക​ട​പ്പ​ത്ര​ത്തി​ന്‍റെ ലേ​ലം റി​സ​ർ​വ്​ ബാ​ങ്കി​ന്‍റെ മും​ബൈ ഓ​ഫി​സി​ൽ ന​ട​ക്കും. ജൂ​ലൈ​യി​ൽ പ​ല ത​വ​ണ​യാ​യി 6000 കോ​ടി​യോ​ളം രൂ​പ ക​ട​മെ​ടു​ത്തി​രു​ന്നു. ഡി​സം​ബ​ർ വ​രെ 15,390 കോ​ടി രൂ​പ​യാ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

അ​ഞ്ചു​ മാ​സം ബാ​ക്കി നി​ൽ​ക്കെ ഇ​ത്​ ഏ​റ​ക്കു​റെ എ​ടു​ത്തു ക​ഴി​ഞ്ഞു. ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​കെ 20,521.33 കോ​ടി പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്​ ക​ട​മെ​ടു​ക്കാ​നാ​ണ്​ കേ​ന്ദ്രാ​നു​മ​തി. ജ​നു​വ​രി മു​ത​ൽ 5131 കോ​ടി എ​ടു​ക്കാ​നാ​കും. ഇ​ക്കൊ​ല്ലം ക​ട​പ​രി​ധി​യി​ൽ വ​ൻ വെ​ട്ടി​ക്കു​റ​വ്​ കേ​​ന്ദ്രം വ​രു​ത്തി​യെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ പ​രാ​തി. ഇ​ത​ട​ക്കം വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്​ റ​വ​ന്യൂ ക​മ്മി ഗ്രാ​ന്‍റ്​ ന​ൽ​കു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​തു സാ​മ്പ​ത്തി​ക ഞെ​രു​ക്ക​മു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ വാ​ദം. കേ​ര​ള​ത്തി​ന് ​37,811 കോ​ടി രൂ​പ​യാ​ണ്​ റ​വ​ന്യൂ ക​മ്മി ഗ്രാ​ന്‍റാ​യി ല​ഭി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...