തിരുവനന്തപുരം : ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ ആശുപത്രികൾക്ക് മുമ്പിലും ധർണ്ണയും പ്രതിഷേധ സമരവും നടത്തും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രതിഷേധങ്ങൾ ഇല്ല. ഇന്നലത്തെ ചർച്ചയ്ക്ക് പിന്നാലെ യുഎൻഎയുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തെ എസ് കെ യും അനന്തപുരിയും അടക്കമുള്ള ആശുപത്രികൾ അംഗീകരിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാട മനേജ്മെന്റുകൾ അംഗീകരിച്ചില്ല. തുടർന്നാണ് സമരം തുടരാൻ സംഘടന തീരുമാനിച്ചത്. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ സമരം നടത്തുമെന്ന് നഴ്സ്മാരുടെ സംഘടന അറിയിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























