പുഷ്പഗിരി ആശുപത്രിയില്‍ നഴ്സ്മാരും ആരോഗ്യ പ്രവര്‍ത്തകരും അനിശ്ചിതകാല സമരം ആരംഭിച്ചു : സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുഷ്പഗിരി ആശുപത്രിയില്‍ നഴ്സ്മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അനിശ്ചിതകാല സമരം ആരംഭിച്ചു. യുണൈറ്റഡ് നഴ്സ്സ് അസോസിയേഷന്റെ  നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ പുഷ്പഗിരി മാനേജ്മെന്റ് മുഖം തിരിച്ചിരിക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും നഴ്സ്മാര്‍ വഞ്ചിക്കപ്പെട്ടുവെന്നും മിനിമം വേതനം 40000 എന്നത് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും ജീവനക്കാരും നഴ്സ്മാരും ആരോപിക്കുന്നു. ആശുപത്രിയില്‍  ഇന്നുമുതല്‍ എമര്‍ജന്‍സി സേവനം മാത്രമേ നല്‍കു എന്നും നഴ്സ്മാര്‍ പറയുന്നു.

എന്നാല്‍ നഴ്സ്മാരുടെ സമരം പൊളിക്കുവാന്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആശുപത്രിയിലെ സൂപ്രണ്ട്മാര്‍ സമരം ചെയ്യുന്ന നഴ്സ്മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി ജോലിക്ക് പ്രവേശിപ്പിക്കുവാനും സമരം അവസാനിപ്പിക്കുവാനും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഒരു കാരണവശാലും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ തുശ്ചമായ ശമ്പള വര്‍ധനവ് ആണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു. നഴ്സ്മാര്‍ക്ക് 25,450 മുതല്‍ 28,000 രൂപ വരെയും ഉയര്‍ന്ന തസ്തികയിലെ നഴ്സ്മാര്‍ക്ക് 33,080 രൂപ വരെയും മറ്റു ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം 23,560 രൂപ വരെയുമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...