അനധികൃതമദ്യ വിൽപ്പന ; എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ : അനധികൃതമദ്യ വിൽപ്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു. പുല്ലൂറ്റ് നാരായണമംഗലം പാറക്കൽ വീട്ടിൽ നിധിനാണ് (38) എക്‌സൈസ് സംഘത്തെ വളർത്തുനായയെ ഉപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചത്.
പുല്ലൂറ്റ് നാരായണമംഗലത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈഡേ ദിവസങ്ങളിൽ അനധികൃത മദ്യ വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിനെത്തിയതായിരുന്നു എക്‌സൈസ് സംഘം. സ്ഥലത്തെത്തിയപ്പോൾ വീടിന്റെ ഗേറ്റ് അടച്ച നിലയിലായിരുന്നു.

വിളിച്ചിട്ടും ആരും തുറക്കാതായതോടെ മഫ്ടിയിലെത്തിയ സംഘത്തിൽ ഒരാൾ ഗേറ്റ് ചാടിക്കടന്നതോടെ പോമറേനിയൻ നായയെ അഴിച്ചുവിടുകയായിരുന്നുവെന്നും ബഹളത്തിനിടെ നിധിൻ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് എക്‌സൈസ് സംഘം പറയുന്നത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഭാര്യയും മറ്റും പട്ടിയെ കൂട്ടിലാക്കിയതോടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും, മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ച ഇലക്ട്രിക് സ്‌കൂട്ടറും കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. നിധിനെതിരെ നിരന്തരം പരാതി ലഭിച്ചതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...