സംസ്ഥാന സർക്കാരിന്റെ ശ​ബ​രി കെ ​റൈ​സി​ന്‍റെ വി​ൽ​പ്പ​ന ഇ​ന്ന് മു​ത​ൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര സ​ർ​ക്കാ​ർ പുറത്തിറക്കിയ ഭാ​ര​ത് റൈ​സി​ന് ബ​ദ​ലാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​റ​ക്കു​ന്ന ശ​ബ​രി കെ ​റൈ​സി​ന്‍റെ വി​ൽ​പ്പ​ന ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. നി​ല​വി​ൽ സ​പ്ലൈ​കോ വ​ഴി സ​ബ്സി​ഡി​യാ​യി കി​ട്ടി​യി​രു​ന്ന 10 കി​ലോ അ​രി​യി​ൽ അ​ഞ്ച് കി​ലോ​യാ​ണ് കെ ​റൈ​സാ​യി വിൽപ്പന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബാ​ക്കി അ​ഞ്ച് കി​ലോ സ​പ്ലൈ​കോ വ​ഴി കി​ട്ടും. വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ജ​യ അ​രി കി​ലോ​ക്ക് 29 രൂ​പ​ക്കും കു​റു​വ അ​രി​യും മ​ട്ട അ​രി​യും 30 രൂ​പ​ക്കു​മാ​ണ് വി​ൽ​ക്കു​ക. തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യ അ​രി​യും കോ​ട്ട​യം, എ​റ​ണാ​കു​ളം മേ​ഖ​ല​യി​ല്‍ മ​ട്ട അ​രി​യും, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ല്‍ കു​റു​വ അ​രി​യു​മാ​കും വി​ത​ര​ണ​ത്തി​നെ​ത്തു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു​കി​ലോ അ​രി​യു​ടെ പാ​ക്ക​റ്റാ​ണ് ന​ല്‍​കു​ക എന്നും അധികൃതർ അറിയിച്ചു. സ​പ്ലൈ​കോ​യു​ടെ​യും ശ​ബ​രി ബ്രാ​ന്‍​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ശ​ബ​രി കെ ​റൈ​സ് ബ്രാ​ന്‍​ഡ​ഡ് സ​ഞ്ചി​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കു​റ​ഞ്ഞ വി​ല​യി​ല്‍ ന​ല്ല​യി​നം അ​രി ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​പ്ലൈ​കോ മു​ഖേ​ന ശ​ബ​രി കെ ​റൈ​സ് എ​ന്ന ബ്രാ​ന്‍​ഡി​ല്‍ അ​രി വി​ത​ര​ണം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ചു കൊ​ണ്ട് ഗു​ണ​നി​ലാ​വ​രം ഉ​റ​പ്പു വ​രു​ത്തി​യാ​ണ് അ​രി സം​ഭ​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...

മല്ലപ്പള്ളിയിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

0
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും കീഴ്വായ്പൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന...

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...