പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു

For full experience, Download our mobile application:
Get it on Google Play

സേലം : ഡിഎൻഎ പരിശോധനയിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു. സേലം ജില്ലയിലെ കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി(32)യെയാണ് സേലത്തെ പോക്സോ കോടതി കുറ്റവിമുക്തനാക്കിയത്. 2024 സെപ്റ്റംബറിലാണ് 17-കാരിയുടെ പരാതിയിൽ മേട്ടൂർ ഓൾ വിമൻ പോലീസ് കാർത്തിയെ അറസ്റ്റ്ചെയ്തത്. 17-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കാർത്തിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. രണ്ടുവർഷത്തോളമായി സേലം സെൻട്രൽ ജയിലിലായിരുന്ന കാർത്തി ഇതിനിടെ ജാമ്യത്തിനും ശ്രമിച്ചില്ല.

തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിച്ചതിന് ശേഷം മാത്രമേ ജയിലിൽനിന്ന് പുറത്തിറങ്ങൂ എന്നായിരുന്നു യുവാവിന്റെ നിലപാട്. തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടിയത്. ഡിഎൻഎ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയതോടെ കാർത്തിയുടേയും പരാതിക്കാരിയുടെയും കുഞ്ഞിന്റെയും ഡിഎൻഎ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് 17-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത് കാർത്തിയല്ലെന്ന് തെളിഞ്ഞത്. ഇതോടെ കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...