ചാരായ വിൽപന ; സീതത്തോട്ടിൽ രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍: മദ്യനിരോധന ദിവസം സീതത്തോട് ടൗണിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിലായി. വിദേശമദ്യം ലഭ്യമല്ലാത്തതിനാൽ വൻ തോതിൽ വ്യാജ ചാരായ വിൽപന നടത്തുന്നതായി എക്സൈസിന് ലഭിച്ച വിവരം അനുസരിച്ച് എത്തിയ സമയമാണ് ചിറ്റാർ എക്സൈസ് അധികൃതര്‍ സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പിൽ ജയേഷ് കുമാർ (38) നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറും പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സീതക്കുഴി കുന്നേൽ വീട്ടിൽ തോമസ് (61) നെ ഒരു ലിറ്റർ ചാരായവുമായി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇരുവരും ഇന്നലെ വെളുപ്പിന് മുതൽ എക്സൈസ് ഷാഡോ വിഭാഗത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഫോണിൽ അറിയിക്കുന്നതനുസരിച്ച് ആവശ്യക്കാർക്ക് ചാരായം എത്തിച്ച് നൽകുകയാണ് ഇവർ ചെയ്തിരുന്നത്. പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ പി.ജീ രാജേഷ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പി.വിജയൻ, പ്രിവൻ്റീവ് ഓഫീസർ ഡി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ നാസർ, ആസിഫ് സലീം, എ. ഷെഹിൻ, ശാലിനി രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടായിപ്പാലത്തിലെ മണ്ണിടിച്ചിൽ ; മണ്ണ് നീക്കം ചെയ്യുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു

0
മലപ്പുറം : പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന...

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...