സംസ്ഥാന സർക്കാർ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്തത് ക്രൂരമാണെന്ന് അഡ്വ. എ സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ 8 വർഷം കൊണ്ട് സർക്കാർ ഖജനാവ് ധൂർത്തടിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്തത് ക്രൂരമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ജീവാനന്ദം പദ്ധതിഉപേക്ഷിക്കുക, മെഡിസെപ്പ്‌ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളസ്റ്റേറ്റ്സർവീസ്പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ട്രെഷറിക്ക് മുൻപിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് സർക്കാറിലെ ഘടക കക്ഷി സർവീസ് സംഘടനകൾ പോലും ഇപ്പോൾ പ്രതിഷേധ രംഗത്ത് വന്നത് സർക്കാരിന്റെ അഴിമതി കെടുകാര്യസ്ഥ ഭരണം കൊണ്ടാണ്. ശമ്പളവും പെൻഷനും കൃത്യ സമയത്ത് നൽകാൻ കഴിയാത്ത വിധം സാമ്പത്തിക രംഗം തകരാറിലാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്കത വഹിച്ചു. ചെറിയാൻ ചെന്നീർക്കര, റ്റി.ജെ.ഏബ്രഹാം, എൻ.എസ്.ജോൺ, പി.എ.മീരാപിള്ള, കെ.ഹാഷീം, പി.ഗീവർഗീസ്, എസ്.മാത്യു, ഏബ്രഹാം വി.ചാക്കോ, അബ്ദുൾ കലാം ആസാദ്, കെ.ജി.റെജി., ഏബ്രഹാം മാത്യു, എം. എം.ജോസഫ്, എച്ച്.ഹസീന, എം.ചെറുപുഷ്പം, ഷേർലി തോമസ്, പി.ഗോപാലകൃഷ്ണപിള്ള, പി.ജോൺ, മഹമ്മദ് സലിം, എം.തോമസ് മാത്യു., മുഹമ്മദാലി എം.എ, റ്റി. എ.ദാമോദരൻ, കെ. ആർ.മനോഹരൻ, എ.കെ.സുരേന്ദ്രൻ, റ്റി.ജി.ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...