പട്ടിക വിഭാഗ കുടുംബങ്ങളെ ഒഴിപ്പിക്കാൻ നടത്തുന്ന ശ്രമം അവസാനിപ്പിക്കണം ; പട്ടികജാതി / പട്ടികവർഗ്ഗ സംയുക്ത സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമൺ ഗ്രാമപഞ്ചായത്തിൽ റിസർവയുടെ പേരിൽ കൈവശ രേഖയുള്ള കുടുംബങ്ങളെ ഒഴിപ്പിക്കുവാൻ ചില ഉദ്യോഗസ്ഥരും ചില നാട്ടുപ്രമാണിമാരും ചേർന്ന് നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് സമിതി രൂപം നൽകാൻ പട്ടികജാതി / പട്ടികവർഗ്ഗ സംയുക്ത സമരസമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗo പി എൻ സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ പി എൻ പുരുഷോത്തമൻ, സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുനിൽ വലഞ്ചൂഴി, കെ എസ്എസ് സംസ്ഥാന രജിസ്റ്റാർ എം കെ ശിവൻകുട്ടി, കെ പി എം എസ് സെക്രട്ടറിയേറ്റ് മെമ്പർ കുടുമൺ സോമൻ, കൂടൽ ശശിധരൻ, ബി വി എസ് ജില്ലാ സെക്രട്ടറി അജയൻ പി വേലായുധൻ, എ കെ പി എസ് ജില്ലാ സെക്രട്ടറി റ്റി റ്റി സുശീലൻ, സി എ രവീന്ദ്രൻ, സന്തോഷ് പട്ടേരി, രാധാകൃഷ്ണൻ കൂടൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ അംഗീകൃത മാനദണ്ഡം മറികടന്ന് പട്ടികജാതി ലിസ്റ്റ് വിപുലീകരിക്കാൻ പാടില്ല, സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തുക, എയ്‌ഡഡ്‌ മേഖലയിൽ സംവരണo നടപ്പാക്കുക, സംവരണം അട്ടിമറിക്കാൻ നടത്തുന്ന ശ്രമം അവസാനിപ്പിക്കുക, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യo കുടിശ്ശിക സഹിതം വിതരണം ചെയ്യുക തുടങ്ങിയ പ്രമേയം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 14ന് സമിതിയുടെ ജില്ലാ കൺവെൻഷൻ പത്തനംതിട്ടയിൽ നടത്താൻ തീരുമാനിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...