സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി ; ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിലാണ് ഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. വര്‍ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സല്‍മാനെയും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെയും പ്രതിപാദിക്കുന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ ഗാന രചയിതാവിനെയും വധിക്കും എന്നാണ് ഭീഷണി. അതേസമയം ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ ഒരു അഭിഭാഷകനെ പിടികൂടി. തന്റെ മൊബൈല്‍ മോഷണം പോയിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി. മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിലാണ് കോടികള്‍ തങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ഷാറുഖ് ഖാനെ തങ്ങള്‍ ഉപദ്രവിക്കുമെന്ന തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍കോള്‍ ലഭിച്ചത് ഛത്തീസ്ഗഢില്‍ നിന്നാണ് എന്ന് പോലീസ് കണ്ടെത്തി. ഫൈസാന്‍ഖാന്‍ എന്നയാളുടെ പേരിലുള്ള ഫോണ്‍ ഉപയോഗിച്ചാണ് അജ്ഞാതര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോള്‍ ചെയ്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...