നവീൻ ബാബുവിൻ്റെ ആത്മഹത്യ ; പി പി ദിവ്യക്ക് ​ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പി പി ദിവ്യയ്ക്ക് ഇന്ന് കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിൻ്റെ കുടുംബം. ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകൾ പ്രതിഭാഗത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന പൂർണ്ണ വിശ്വാസത്തിലാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും. കൈക്കൂലി നൽകുന്നതിൻ്റെ തെളിവുകൾ ഇല്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പി പി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള തീരുമാനം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പൂർണ്ണമായും നിയമനടപടികളിൽ മാത്രമാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു അറിയിച്ചു.

പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ തീരുമാനം. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...