ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വിവാഹവിഷയം എന്നും ചര്‍ച്ചകളായി തീരാറുണ്ട്. എന്നാലിപ്പോഴിതാ അച്ഛന്‍ ആകാന്‍ താല്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്നാണ് ആഗ്രഹമെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലെന്നും നടന്‍ പറഞ്ഞു. എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.
ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ല. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ല. എന്ത് ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.