ഉപ്പും മുളകും പാചക പ്രദർശനം ; എണ്ണൂറാംവയല്‍ സി.എം.എസ്.എല്‍.പി സ്കൂളില്‍ പൂർവ വിദ്യാർഥി പ്രസാദ് ശിവന്റെ കുക്കറി ഷോ

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിൽ രുചിക്കൂട്ടിന്റെ കലവറ തുറന്നു ഉപ്പും മുളകും പാചക പ്രദർശനം. നാവിൽ കൊതിയൂറുന്ന വിഭവങ്ങളുടെ രസക്കൂട്ടു തുറന്നപ്പോൾ കുട്ടികളിൽ അത്ഭുതവും ആഹ്ലാദവും ഉയര്‍ന്നു. ലണ്ടനിലെ സ്യൂട്ട് & ഹോസ്പിറ്റലിറ്റി ഹോട്ടലിലെ ഷെഫും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ പ്രസാദ് ശിവൻ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിൽ അവതരിപ്പിച്ച കുക്കറി ഷോ ആണ് കുട്ടികൾക്ക് നവ്യാനുഭവമായി മാറിയത്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളുടെ പാചകം കുട്ടികൾക്ക് പരിചയപ്പെടുത്തുക മാത്രമല്ല നല്ല ആഹാരശീലങ്ങളെക്കുറിച്ച് ബോധവൽക്കരണവും നടത്തി.

വെജിറ്റബിൾ കാർവിങ്, ഉപ്പും മൈദായും ചേർത്തുള്ള രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവയും കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഉപ്പും മൈദായും നിശ്ചിത അനുപാതത്തിൽ ചേർത്ത് കുഴച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് തയ്യാറാക്കിയ രൂപങ്ങൾ ഏറെ കൗതുകമുണർത്തുന്നതായിരുന്നു. മിമിക്രി കലാകാരൻ കൂടിയായ പ്രസാദ് കുട്ടികൾക്കായി മിമിക്രി അവതരിപ്പിക്കാനും മറന്നില്ല. കുവൈറ്റ്‌ ക്രൗൺ പ്ലാസ പാചക മത്സരത്തിൽ വിദേശികളെ പിന്തള്ളി പ്രസാദ് സ്വർണ്ണ മെഡൽ നേടിയിരുന്നു. കുട്ടികളും അധ്യാപകരും, രക്ഷിതാക്കളും വിവിധ കലാപരിപാടികളുമായി കൂടെ ചേർന്നപ്പോൾ കലയുടെ മേമ്പോടിയോടെ രുചിയുടെ ലോകം അത്യന്തം സ്വാദിഷ്ടമായി. സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വി ജോൺ പാചക പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപകന്‍ സാബു പുല്ലാട്ട് പ്രസാദിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, എം.പി.ടി.എ പ്രസിഡന്റ്‌ ഷൈനി ബോസ്, എം.ജെ ബിബിൻ, ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...