കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനം ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനത്തിനായി ദേശീയ ടെസ്റ്റിങ് ഏജന്‍സിയായ എന്‍.ടി.എ നടത്തുന്ന കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) അപേക്ഷ ഏപ്രില്‍ രണ്ട് മുതല്‍ രംഭിക്കും. https://samarth.edu എന്ന വെബ്സൈറ്റ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനനത്തിന് ഇനിമുതല്‍ സി.യു.ഇ.ടി സ്കോറാകും പ്രധാന മാനദണ്ഡം. 12ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഭാവിയില്‍ സംസ്ഥാന, സ്വകാര്യ സര്‍വകലാശാല ബിരുദ പ്രവേശനത്തിനും പൊതുപ്രവേശന പരീക്ഷ പരിഗണിക്കും.

സര്‍വകലാശാലാ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ വേണമെന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി 2020) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. ‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്നതാണ് സര്‍വകലാശാല ധനസഹായ കമീഷന്‍ (യു.ജി.സി) ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ എം.ജഗദീഷ് കുമാര്‍ പറഞ്ഞു. ജാമിഅ മില്ലിയ, അലിഗഢ് മുസ്‍ലിം സര്‍വകലാശാല തുടങ്ങി ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിലും സി.യു.ഇ.ടി വഴി മാത്രമേ പ്രവേശനം നല്‍കൂ. നിലവിലെ സംവരണ രീതി മാറില്ല. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം സര്‍വകലാശാലകളുടെ പരീക്ഷകള്‍ എഴുതേണ്ടി വരില്ല. രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ സ്വന്തമായ പ്രവേശന പരീക്ഷകള്‍ നടത്തുകയും ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുകയും ചെയ്യുന്നതിനെതിരായ നടപടി കൂടിയാണിതെന്നും ജഗദീഷ് കുമാര്‍ വിശദീകരിച്ചു.

നിലവില്‍ 12ാം ക്ലാസ് പരീക്ഷ മാര്‍ക്ക്, അതല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ബിരുദ പ്രവേശനം. ബോര്‍ഡ് പരീക്ഷ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്ന ഡല്‍ഹി സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നും വലിയ തോതില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നുണ്ടെന്ന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

പ്രവേശന രീതി
12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് സി.യു.ഇ.ടി പരീക്ഷക്ക് അപേക്ഷിക്കാം. സി.യു.ഇ.ടിക്ക് ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം. ബോര്‍ഡ് പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്ക് പരിഗണിക്കില്ല. ജൂലൈ ആദ്യവാരം പൊതുപ്രവേശന പരീക്ഷ. ഏപ്രില്‍ ആദ്യവാരം അപേക്ഷിക്കാനുള്ള നടപടി തുടങ്ങും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടേത് മൂന്നര മണിക്കൂര്‍ നീളുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ. എന്‍.സി.ആര്‍.ടി സിലബസ് പ്രകാരം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. നെഗറ്റിവ് മാര്‍ക്ക് ഉണ്ടാകും.

പരീക്ഷക്ക് രണ്ട് ഷിഫ്റ്റുകളിലായി മൂന്ന് ഭാഗങ്ങള്‍. ആദ്യ ഭാഗം ഭാഷ. ഇതില്‍ വായന, പദാവലിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍, പര്യായങ്ങള്‍, വിപരീത പദങ്ങള്‍ എന്നിവ ഉള്‍പ്പെടും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇതിനു പുറമേ, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങി വിവിധ ഭാഷകളില്‍ നിന്ന് ഒരു ഓപ്‌ഷണല്‍ ലാംഗ്വേജ് കൂടി തിരഞ്ഞെടുക്കാം. സബ്ജക്ടിലെ അറിവ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ആകെ 27 വിഷയങ്ങള്‍. ആറ് വിഷയത്തില്‍ വരെ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം. മൂന്നാം ഭാഗത്തില്‍ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ. സംസ്ഥാന സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളില്‍ സി.യു.ഇ.ടി സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാം. നിലവില്‍ നിര്‍ബന്ധമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...