ബഹറിനിലെ സാമൂഹ്യ പ്രവർത്തകൻ സാം അടൂർ (51) കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബഹറിന്‍ : കോവിഡ് ബാധിച്ച്‌ ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ബഹറിനില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. അടുര്‍ ആനന്ദപ്പളളി സാം സാമുവേല്‍ (51) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ചുമയെ തുടര്‍ന്ന് ജൂണ്‍ 11 ന് നടത്തിയ ടെസ്റ്റിലാണ്  ഇദ്ദേഹത്തിന് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. പിറ്റേന്ന് തന്നെ ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ  തുടങ്ങിയെങ്കിലും ന്യൂമോണിയ ഗുരുതരമായി മാറി.

സാമൂഹ്യ പ്രവര്‍ത്തകനായ സാം ബ്ഹറൈനിലെ കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിച്ച സബര്‍മതി കള്‍ച്ചറല്‍ ഫോറത്തിന്റെ കീഴില്‍ കോവിഡ് മൂലം  ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. വിവിധ ലേബര്‍ ക്യാമ്പുകളിലായി 1600 തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചു നല്‍കി. ഇതിനിടെയിലാണ് രോഗം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായ സാം 25 വര്‍ഷമായി പ്രവാസലോകത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...