യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ‘ശുദ്ധികലശം’ കടത്തി ; സമാജ്‌വാദി പാർട്ടി പ്രവർത്തകർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ഗംഗാജലം ഉപയോഗിച്ച് ശുദ്ധികലശം നടത്തിയ കേസിൽ പത്തോളം പേർ അറസ്റ്റിൽ. സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് അറസ്റ്റിലായത്. സംഭാൽ ജില്ലയിൽ ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങളാണ് ഇവർ ശുദ്ധീകരിച്ചത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ കേസെടുത്തത്. സമാജ്‌വാദി പാർട്ടി യുവജൻ സഭ സംസ്ഥാന പ്രസിഡൻ്റ് ഭവേഷ് യാദവ് അടക്കം ഒരു സംഘം ആളുകൾക്കെതിരെ കേസെടുത്തു എന്ന് എസ്പി ചക്രേഷ് മിശ്ര അറിയിച്ചു.

സംഭാലിൽ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി ആദിത്യനാഥ് മടങ്ങിയതിന് പിറ്റേന്ന് സ്ഥലത്തെത്തിയ സമാജ്‌വാദി പ്രവർത്തകരാണ് ശുദ്ധികലശം നടത്തിയത്. ഗംഗാ നദിയിൽ നിന്നെടുത്ത വെള്ളം തളിച്ചായിരുന്നു ശുദ്ധികലശം. അവിടം സന്ദർശിച്ചിട്ടും മാ കൈലാ ദേവി ക്ഷേത്രം സന്ദർശിക്കാതിരുന്ന ആദിത്യനാഥ് ദേവിയെ അപമാനിച്ചു എന്ന് സമാജ്‌വാദി പാർട്ടി പ്രവർത്തകർ ആരോപിച്ചു. തുടർന്ന് സംഭാലിലെ ഒരു കൂട്ടം ആളുകൾ ഇവർക്കെതിരെ പരാതി നൽകുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...