‘ശാകുന്തളം’ സംഘത്തോടൊപ്പം ശ്രീ പെഡ്ഡമ്മ താലി ക്ഷേത്രത്തിൽ ദർശനം നടത്തി സാമന്ത

For full experience, Download our mobile application:
Get it on Google Play

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഈ വർഷത്തെ പുരാണ ചിത്രങ്ങളിലൊന്നാണ് ശാകുന്തളം. ശകുന്തളയായി സാമന്ത റൂത്ത് പ്രഭു എത്തുന്ന സിനിമയുടെ റിലീസ് അടുത്ത മാസമാണ്. പ്രദർശനത്തിന് മുന്നോടിയായി ശാകുന്തളം സിനിമാ സംഘവും നടി സാമന്തയും ഹൈദരാബാദിലെ ശ്രീ പെഡ്ഡമ്മ താലി ക്ഷേത്ര ദർശനത്തിന് എത്തിയ ചിത്രവും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്.ദിവസവും രാവിലെ ദേവിയെ പ്രാർത്ഥിച്ചതിന് ശേഷമാണ് ദിനം തുടങ്ങാറുള്ളത്. അതുപോലെ ദേവിയുടെ അനുഗ്രഹം തേടിയതിന് ശേഷം ശാകുന്തളത്തിന്റെ പ്രമോഷൻ തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് സാമന്ത പ്രതികരിച്ചു.

ക്ഷേത്രത്തിലേക്കുള്ള യാത്രാമദ്ധ്യേ കാറിനുള്ളിലിരുന്നാണ് സാമന്ത ഇക്കാര്യങ്ങൾ പങ്കുവയ്‌ക്കുന്നത്. തുടർന്ന് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വെള്ള കുർത്തയിൽ അതിസുന്ദരിയായി എത്തിയ സാമന്തയുടെ ഒപ്പം സഹതാരം ദേവ് മോഹനുമുണ്ട്. ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി എത്തുന്ന സിനിമയാണ് ശാകുന്തളം. ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചതനാണ് ദുഷ്യന്തനായെത്തുന്ന ദേവ് മോഹൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...