സമരാഗ്നി പ്രക്ഷോഭയാത്ര നാളെ (ഫെബ്രുവരി 24) പത്തനംതിട്ടയിൽ ; നഗരം കൊടിതോരണങ്ങളാൽ അണിഞ്ഞൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര നാളെ (ഫെബ്രുവരി 24 ശനി) പത്തനംതിട്ടയിൽ എത്തിച്ചേരും. വൈകിട്ട് 3.30 ന് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് യാത്രയെ ഡി.സി.സി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും. വൈകിട്ട് 4.30 ന് പത്തനംതിട്ട ആലുക്കാസ് ജംഗ്ഷനിൽ നിന്നും കായികതാരങ്ങൾ, സേവാദൾ വോളണ്ടിയർമാർ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ യാത്രാ നായകന്മാരെ തുറന്ന വാഹനത്തിൽ സ്വീകരണ സമ്മേളന വേദിയായ പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ് സ്റ്റാന്റിലെ വേദിയിലേക്ക് ആനയിക്കും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ ആന്റോ ആന്റണി എം.പിയുടെ അദ്ധ്യക്ഷതയിൽ സ്വീകരണ സമ്മേളനം ആരംഭിക്കും. സ്വീകരണ സമ്മേളനം എ. ഐ.സി.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും ഡി.സി.സി യുടെ വിവിധ ഘടകങ്ങൾ, പോഷക സംഘടന നേതാക്കൾ എന്നിവർ ഹാരമണിയിച്ച് സ്വീകരിക്കും. ഐ.എ.സി.സി. കെപിസിസി നേതാക്കൾ പ്രസംഗിക്കും. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയെ സ്വീകരിക്കുവാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.സി.സി പ്രസിഡന്റും സ്വാഗതസംഘം ജനറൽ കൺവീനറുമായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സാമുവൽ കിഴക്കുപുറം, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ ജോൺസൺ വിളവി സൽ എന്നിവർ പറഞ്ഞു. സമരാഗ്നിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വാഗത സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ കീഴിലുള്ള 1078 ബൂത്തുകളിൽ നിന്നായി പ്രവർത്തകർ വാഹനങ്ങളിലും ചെറുജാഥകളായും സമ്മേളന നഗരിയിൽ എത്തുമെന്ന് നേതാക്കൾ പറഞ്ഞു. നഗരം മൂവർണ്ണക്കൊടികൾ, ആർച്ചുകൾ, ഫ്ളെക്സ് ബോർഡു കൾ എന്നിവകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, ആറന്മുള ബ്ലോക്കുകളിൽ നിന്നുള്ള പ്രവർത്തകർ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലും റാന്നി, എഴുമറ്റൂർ, തണ്ണിത്തോട്, കോന്നി ഭാഗങ്ങളിൽ നിന്നുള്ളവർ അബാൻ ജംഗ്ഷനിലും പ്രവർത്തകരെ ഇറക്കി വാഹനങ്ങൾ റിങ് റോഡിൽ പാർക്ക് ചെയ്‌ത് അതാത് സ്ഥലങ്ങളിൽ നിന്നും ജാഥകളായി സ്വീകരണ സ്ഥലത്ത് എത്തിച്ചേരണമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ എന്നിവർ അഭ്യർത്ഥിച്ചു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ഭാഗമായി ഫെബ്രുവരി 26 തിങ്കളാഴ്ച്‌ച രാവിലെ 10 മണിക്ക് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ജനകീയ ചർച്ച സംഘടിപ്പിക്കുമെന്നും സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...