ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജെൻഡർ ന്യൂട്രൽ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള  അജണ്ടകൾക്കെതിരെ സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പള്ളികളിൽ ബോധവത്കരണം നടത്തും. ഈ വിഷയത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ അടുത്തിടെ മുസ്ലിംലീഗ് വിളിച്ചുചേർത്ത മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെൻഡർ ന്യൂട്രല്‍ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കാനും യോഗം തീരുമാനിച്ചിരുന്നു.

എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനായി ഓഗസ്റ്റ് 24 ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കും. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിച്ച ജെൻഡർ ന്യൂട്രാലിറ്റിയുടെ അപകടകരമായ പ്രവണതകൾ കേരളത്തിലും ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. പുരോഗമനവാദികൾ എന്ന് വിളിക്കപ്പെടുന്നവരുടെ അന്ധവിശ്വാസങ്ങളെ ചെറുക്കാനുള്ള ശ്രമമാണ് സെമിനാർ’- സമസ്ത കേരള ജം-ഇയ്യത്തുൽ ഖുതുബ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി മാധ്യമങ്ങളോട് പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...