പത്തനംതിട്ട : സാംബവ മഹാസഭ. സാംബവ മഹാസഭ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ചും, ധർണ്ണയും നടത്തി. ഇന്ത്യൻ ഭരണഘടനയെയും, ഭരണഘടന നിർമ്മാണ സമിതിയെയും ആക്ഷേപിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണം. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയനായി പ്രവർത്തിക്കേണ്ട മന്ത്രി സജി ചെറിയാൻ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ്, ജനാധിപത്യം സംരക്ഷിക്കേണ്ട മന്ത്രി ജനാധിപത്യ കേരളത്തിന് അപമാനവും ഭരണഘടനയെ കളങ്കിതമാക്കുവാൻ ബോധപൂർവ്വം നടത്തിയ പ്രസംഗം, ഭരണഘടനയോടും പൊതുസമൂഹത്തോടും നടത്തിയ വെല്ലുവിളിയുമാണെന്ന് മാർച്ചും, ധർണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സാംബവ മഹാസഭ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സി.കെ അർജ്ജുനൻ പറഞ്ഞു.
യോഗത്തിൽ ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന സെക്രട്ടറി ദേവരാജ് അരുവാപ്പുലം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗീത ചന്ദ്രൻ, ജില്ലാ ജോ.സെക്രട്ടറി എ.എൽ കൃഷ്ണൻ കുട്ടി, കെ.രാജൻ, സന്തോഷ്, സതീഷ് മല്ലശ്ശേരി, ഗിരീഷ് തൈയ്യാട്ട്, സജു ശിവരാജൻ, എം.കെ സുനിൽ കുമാർ, ദിനേശ് കുമാർ രാജേഷ് പരുത്തിയാനിക്കൽ, കവിത, അനിൽ കൈപ്പട്ടൂർ, വിജയൻ കൈപ്പട്ടൂർ, തുടങ്ങിയവർ സംസാരിച്ചു.