ജാ​ഗ്രതയിൽ മുംബൈയും ; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കൊവിഡ് പോസിറ്റീവായ സാംപിൾ പ്രത്യേകം പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ : ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കൊവിഡ് പോസിറ്റീവായ മുംബൈ സ്വദേശിയെ മുംബൈ കോർപ്പറേഷൻ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്ത‌ിലേക്ക് മാറ്റി. കല്യാണിലെ കേന്ദ്രത്തിലേക്കാണ് ഇയാളെ മാറ്റിയത്. ഒമിക്ര‌ോൺ ജാ​ഗ്രത നിലനിൽക്കുന്നതിനാൽ ഇയാളുടെ സാംപിൾ ജനിതക ഘടന പഠനത്തിനായി അയച്ചു. മുംബൈ കസ്തൂർബാ ആശുപത്രിയിലാണ് ജെനോം സ്വീക്വൻസിങ് ചെയ്യുന്നത്. ഇയാൾ കഴിഞ്ഞ ബുധനാഴ്ച ആണ് നാട്ടിലെത്തിയത്.

അന്ന് ദില്ലി വിമാനത്താവളത്തിൽ നിന്ന് വെച്ച് നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവായത്. ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വന്ന എല്ലാവരേയും മുംബൈ കോർപറേഷൻ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്‌. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തിയ 92 പേർ മുംബൈയിൽ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ കൊവിഡ‍് പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജെനോം സ്വീക്വൻസിങ്ങിന് വിധേയമാക്കും .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....