പ്രണയ ബന്ധമെന്ന് സംശയം ; യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും

For full experience, Download our mobile application:
Get it on Google Play

മൈസൂർ : പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് ഇവരെ മണിക്കൂറുകളോളം മർദ്ദിച്ചു എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിലെ മൈസൂരിൽ നടന്ന സംഭവത്തിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് മർദ്ദനമേറ്റ യുവതി.

ഇവർ ഭർത്താവുമായി അഞ്ച് വർഷം മുൻപ് വേർപിരിഞ്ഞതാണ്. അതിനു ശേഷം തൻ്റെ മാതാപിതാക്കളോടൊപ്പമാണ് ഇവർ ജീവിച്ചിരുന്നത്. 30കാരിയായ യുവതി ഇതിനിടെ 24കാരനുമായി സൗഹൃദത്തിലായി. നവംബർ 25ന് ഇയാളെ യുവതി വീട്ടിലേക്ക് ചായകുടിക്കാൻ ക്ഷണിച്ചു. ഇക്കാര്യമറിഞ്ഞ മുൻ ഭർത്താവും ഭർത്താവിൻ്റെ സഹോദരനും ചേർന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെ മർദ്ദനത്തിൻ്റെ വീഡിയോ വൈറലായി. തുടർന്ന് പോലീസ് കേസെടുത്ത് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭർത്താവിൻ്റെ സഹോദരൻ ഒളിവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...