കാര്‍ഷിക വിളകളുടെ സംരക്ഷണവേലി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കാര്‍ഷിക വിളകളുടെ സംരക്ഷണ വേലി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ബഹു കാര്‍ഷിക വകുപ്പ് മന്ത്രി പി പ്രസാദ് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പൂതങ്കരയില്‍ നിര്‍വ്വഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2500 കുടുുംബങ്ങള്‍ക്കുള്ള കാര്‍ഷിക നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വ്വഹിച്ചു.

യോഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കുകയും ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ പി സ്വാഗതം ആശംസിക്കുകയും ചെയ്തു. വന്യമൃഗങ്ങള്‍ കൃഷി ഇടങ്ങളില്‍ കടന്നു കയറി നശീകരണം നടത്തുന്നതിനുള്ള പരിഹാരം കാണുന്നതിന്‍റെ ഭാഗമായിയാണ് ചെയിന്‍ ലിങ്കസ് ഉപയോഗിച്ചുള്ള വേലി നിര്‍മ്മിക്കുന്ന ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറാ തോമസ് , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തുളസീധരന്‍പിള്ള ആര്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി മണിയമ്മ, ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ രാജീവ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി ജി നായര്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി ഉദയഭാനു എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍ മുരളീധരന്‍ നായര്‍ കൃതഞ്ജത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...