വികസനം ലക്ഷ്യം വെയ്ക്കുന്ന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിനും വലിയ പരിഗണന നൽകി ; അഡ്വ.കെ.യു.ജനീഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെയ്ക്കുന്ന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിനും വലിയ പരിഗണനയാണ് നല്കിയിരിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിംനും സിഎഫ്ആർടി കോളേജിനും തുക നീക്കി വെച്ച് പ്രത്യേകം പരിഗണന ലഭിച്ചതും റബ്ബർ കർഷകർക്ക് സബ്സിഡിയ്ക്ക് 500 കോടിയും വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതുമെല്ലാം കാർഷിക മേഖലയ്ക്ക് ഉണർവേകി.

നിരവധി പൊതുമരാമത്ത് റോഡുകൾ ഉന്നത നിലവാരത്തിലാക്കാൻ പണം അനുവദിച്ചിട്ടുണ്ട്. ചിറ്റൂർ കടവ് ,മാത്തൂർ, തൃപ്പാറ പാലങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെട്ടതും കലഞ്ഞൂർ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സിന് 3 കോടിയും ലഭിച്ചത് എടുത്തു പറയേണ്ടതാണ്. കോന്നിയ്ക്ക് മികച്ച പരിഗണന നല്കിയ ധനകാര്യ മന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിന് അനുവദിച്ച പ്രധാന പദ്ധതികൾ ചുവടെ.
ഗുരുനാഥന്‍മണ്ണ്‍-സീതത്തോട്-22-)0 ബ്ലോക്ക്-ആങ്ങമൂഴി-കോട്ടമണ്‍ പാറ-അള്ളുങ്കല്‍ റോഡ് തദ്ദേശ-സ്വയം ഭരണം 10.50 കോടി ഭരണ അനുമതി
കലഞ്ഞൂർ മാർക്കറ്റിൽ ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് 3 കോടി ഭരണ അനുമതി.
ചിറ്റൂര്‍ കടവ് ,മാത്തൂര്‍, തൃപ്പാറ പാലങ്ങള്‍ റവന്യൂ 20 കോടി
കോന്നി ഫ്ലൈ ഓവര്‍ പൊതുമരാമത്ത് 100 കോടി
കുരുശ്ശുമുക്ക്-സ്റ്റേഡിയം ജംഗ്ഷന്‍-നെല്ലിമുരുപ്പ്-കൂടല്‍ റോഡ് തദ്ദേശ-സ്വയം ഭരണം 4 കോടി

ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് പൊതുമരാമത്ത് 4.25 കോടി
കോന്നി ബൈപ്പാസ് പൊതുമരാമത്ത് 50 കോടി
കലഞ്ഞൂരില്‍ സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ഉന്നത വിദ്യാഭ്യാസം 50 കോടി
കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് പൊതുമരാമത്ത് 6 കോടി
കോന്നി മണ്ഡലത്തില്‍ ആധുനിക മൃഗാശുപത്രി മൃഗ സംരക്ഷണം 15 കോടി
തണ്ണിത്തോട്ടില്‍ ആന പുനരധിവാസ കേന്ദ്രം വനം 10 കോടി
വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് (ch.0/000 to 1/600 & 5/300 to 8/300) പൊതുമരാമത്ത് 7 കോടി
ചേരീമുക്ക്- പി.എം. റോഡ് പൊതുമരാമത്ത് 2 കോടി
പിഡബ്യൂഡി റെസ്റ്റ് ഹൌസ് പൊതുമരാമത്ത് 25 കോടി
കോന്നി ടൂറിസം വികസനം ടൂറിസം 25 കോടി

ഏനാദിമംഗലം-അയണിയാട്ട്പടി-മുരുപ്പേല്‍ത്തറ-നെല്ലിക്കുന്നം-കോരുവിള റോഡ് തദ്ദേശ-സ്വയം ഭരണം 3 കോടി
വാകപ്പാറ-കുളത്തുമണ്‍-സണ്ണിമുക്ക്-കമ്പകത്തുംപച്ച-പൂമരുതിക്കുഴി റോഡ് തദ്ദേശ-സ്വയം ഭരണം-വനം 10 കോടി
കോന്നിയില്‍ കോടതി സമുച്ചയം നിയമം 50 കോടി
മറൂര്‍-ഇരപ്പുകുഴി-വട്ടക്കുളഞ്ഞി-പുലരി ജംഗ്ഷന്‍- തെങ്ങുംകാവ്-ഈട്ടിമൂട്ടില്‍പടി റോഡ് പൊതുമരാമത്ത്- തദ്ദേശ-സ്വയം ഭരണം 6 കോടി
വ്യവസായ പാര്‍ക്ക് വ്യവസായം 100 കോടി
ഡെന്‍റല്‍ കോളേജ് ആരോഗ്യം 50 കോടി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...