സമൃദ്ധി വായ്പാ മഹോത്സവവും, ഡിജിറ്റല്‍ പത്തനംതിട്ട ഉദ്ഘാടനവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ സമൃദ്ധി വായ്പാ മഹോത്സവവും, ജില്ലയിലെ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പത്തനംതിട്ട പദ്ധതിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ ബാങ്കുകളുടെ വായ്പാ അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു.

ജില്ലയിലെ ബാങ്കുകളില്‍ നിലവിലുള്ള സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് വഴി ഇടപാടുകള്‍ നടത്താന്‍ സൗകര്യം ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ പത്തനംതിട്ടയുടെ ലക്ഷ്യം. എഡിഎം ജേക്കബ് ടി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റിസര്‍വ് ബാങ്ക് എല്‍ഡിഒ മിനി ബാലകൃഷ്ണന്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ റീജണല്‍ മാനേജര്‍ സി ഉമേഷ്, ഡിഐസി മാനേജര്‍ സി.ജി മിനിമോള്‍, മാനേജര്‍ സതീഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...