പത്തനംതിട്ട: മുഹമ്മദാലി ജിന്ന സംസാരിച്ച ഭാഷയിലാണ് രാജ്യത്തെ സംഘപരിവാർ ശക്തികൾ ഇപ്പോൾ സംസാരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ പ്രസ്താവിച്ചു . സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ബാബു ജോർജ്, പി മോഹൻരാജ്, സംസ്ഥാന കൺവീനർ എം പി പ്രദീപ്കുമാർ, അഡ്വ .എ സുരേഷ് കുമാർ, കെ എം ഉണ്ണികൃഷ്ണൻ, ജില്ലാ കൺവീനർ അനിൽ കെ വർഗീസ് , വെട്ടൂർ ജ്യോതി പ്രസാദ്, സാമുവേൽ കിഴക്കുപുറം, നാസർ തോണ്ടമണ്ണിൽ, അജിത് മണ്ണിൽ , പി കെ ഇക്‌ബാൽ തുടങ്ങിയവർ സംസാരിച്ചു.