ആള് സ്മാര്‍ട്ടാണല്ലോ.. മടക്കിയാലും ഒടിയില്ല ; സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 കിടിലന്‍

For full experience, Download our mobile application:
Get it on Google Play

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി Z ഫ്ലിപ്പ് 4ന്റെ പിൻഗാമിയായി പുറത്തിറങ്ങിയ ഈ ക്ലാംഷെൽ ഡിസൈനിലുള്ള ഫോൾഡബിൾ സ്മാർട്ട്‌ഫോണിൽ ആകർഷകമായ സവിശേഷതകളുണ്ട്. ഫ്ലെക്സ് ഹിഞ്ചിന്റെ കാര്യത്തിലും കവർ ഡിസ്പ്ലെയുടെ കാര്യത്തിലും വലിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ തലമുറ മടക്കാവുന്ന ഫോൺ വരുന്നത്. വലിയ കവർ ഡിസ്‌പ്ലേയും ഓവർക്ലോക്ക് ചെയ്ത സിപിയു, ജിപിയു എന്നിവയുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമും സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ൽ ഉണ്ട്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 999 ഡോളർ മുതലാണ്. ഇത് ഏകദേശം 82,000 രൂപയോളമാണ്. ബ്ലൂ, ക്രീം, ഗ്രാഫൈറ്റ്, ഗ്രേ, ഗ്രീൻ, ലാവെൻഡർ, മിന്റ്, യെല്ലോ ഷേഡുകളിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ പുതിയ ഹാൻഡ്‌സെറ്റിനൊപ്പം ക്ലിയർ ഗാഡ്‌ജെറ്റുകൾ, ഫ്ലാപ്പ് ഇക്കോ-ലെതർ, ഫ്ലിപ്‌സ്യൂട്ട്, സിലിക്കൺ വിത്ത് റിംഗ് എന്നിങ്ങനെ വ്യത്യസ്ത കെയ്‌സ് ഓപ്ഷനുകളും സാംസങ് നൽകുന്നു. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിന്റെ തിരഞ്ഞെടുത്ത ആഗോള വിപണികളിലെ വിൽപ്പന ഓഗസ്റ്റ് 11 മുതൽ ആരംഭിക്കും.

ആർമർ അലുമിനിയം ഫ്രെയിമുകളുള്ള സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,640 പിക്‌സൽ) ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്‌സ് ഇന്നർ ഡിസ്‌പ്ലേയാണുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 22:9 ആസ്പാക്റ്റ് റേഷിയോവുമുള്ള ഡിസ്പ്ലെയാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഡലിലുള്ള അതേ പ്രൈമറി ഡിസ്‌പ്ലേ തന്നെയാണിത്. ഹാൻഡ്‌സെറ്റിൽ 720×748 പിക്‌സൽ റെസല്യൂഷനോടുകൂടിയ 3.4-ഇഞ്ച് സൂപ്പർ അമോലെഡ് ഫോൾഡർ ആകൃതിയിലുള്ള കവർ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിലുള്ള കവർ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റ്, 306 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയുണ്ട്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ലെ 1.9 ഇഞ്ച് 260 x 512 കവർ ഡിസ്‌പ്ലേയിൽ നിന്നും വലിയ മാറ്റമാണ് പുതിയ ഫോണിന്റെ കവർ ഡിസ്പ്ലെയിൽ വരുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്കും പിൻ പാനലിനും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 പ്രൊട്ടക്ഷനും സാംസങ് നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് വൺ യുഐ 5.1.1ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5യിൽ കസ്റ്റം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 ജിബി ഓൺബോർഡ് മെമ്മറിയുമുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയുടെ ഈ എക്‌സ്‌ക്ലൂസീവ് വേർഷൻ ഓവർലോക്ക് ചെയ്ത സിപിയു, ജിപിയു കോറുകളുമായിട്ടാണ് വരുന്നത്. 256 ജിബി. 512 ജിബി ഇൻബിൾഡ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. 12 ജിബി റാമും ഫോണിലുണ്ട്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5യിൽ ഉള്ളത്. എഫ്/2.2 ലെൻസും 123 ഡിഗ്രി ഫീൽഡ് വ്യൂവുമുള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇതിനൊപ്പം ഇമേജ് സ്റ്റെബിലൈസേഷനും എഫ്/2.2 ലെൻസും 85 ഡിഗ്രി വ്യൂ ഫീൽഡും ഉള്ള 12 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ട്. 10 മെഗാപിക്സൽ സെൽഫി ക്യാമറയാണ് സെൽഫികളും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം ; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

0
പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്...