രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച ; ജൂലൈ 9 ന് പ്രതിഷേധം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അമേരിക്കയുമായുള്ള വാണിജ്യ കരാറുകളിൽ മോദി ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ജൂലൈ 9 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വാണിജ്യ കരാറിന്റെ കരട് നിർദേശങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. കൃഷിയേയും വ്യവസായത്തേയും പ്രതികൂലമായി ബാധിക്കുന്ന വാണിജ്യ കരാറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പു വെയ്ക്കരുതെന്നും സംയുക്ത കിസാൻ മോർച്ച സംഘാടകർ പറഞ്ഞു. ട്രംപ് അടിച്ചേൽപ്പിച്ച പ്രതികാര ചുങ്കം ജൂലൈ 9നാണ് നിലവിൽ വരുന്നത്.

ഇതിനെ തുടർന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന. അമേരിക്കയുമായുള്ള വാണിജ്യ കരാർ, ബ്രിട്ടനുമായുള്ള സ്വതന്ത്ര വാണിജ്യ കരാർ എന്നിവ തൊഴിലാളികളുമായോ കർഷകരുമായോ പാർലമെന്റിലോ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപിച്ചതെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കൃഷിയെ കൂടാതെ പല ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർക്ക് ഈ കരാർ ഭീഷണിയാണ്. കൃഷി, മത്സ്യബന്ധനം, ക്ഷീരോത്പാദനവുമായി ജീവിക്കുന്നവരെയും ഈ കരാറുകൾ ബാധിക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...