ശബരിമലയിൽ 4G , സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻ്റ് സൗകര്യങ്ങളൊരുക്കി ബി. എസ്. എൻ. എൽ.

For full experience, Download our mobile application:
Get it on Google Play

ശബരിമലയിൽ 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങൾ ഒരുക്കി തീർത്ഥാടനം സൗകര്യപ്രദമാക്കുകയാണ് ബി.എസ്.എൻ.എൽ. ഇൻ്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. പ്രതിദിനം 300 TB ഇൻ്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ബി.എസ്.എൻ.എൽ ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു. 2024 ഓഗസ്റ്റിൽ നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4G യാക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബി.എസ്.എൻ.എൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലക്കലിൽ 16 എണ്ണം വൈഫൈ പോയിൻ്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.

ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന വിവിധ സർക്കാർ വകുപ്പുകൾക്കും ദേവസ്വം ബോർഡിനും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സേവനമൊരുക്കുന്നത് ബി.എസ്.എൻ.എൽ ആണ്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബി.എസ്.എൻ.എൽ. ഡ്യൂട്ടി ഓഫീസർ സുരേഷ് പറഞ്ഞു. ശബരിമലയിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകൾക്ക് ബ്രോഡ് ബാൻ്റ് ഇൻ്റെർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതും ബി.എസ്.എൻ.എൽ ആണ്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറയിലൂടെ പത്തനംതിട്ട കളക്ടർ, പത്തനംതിട്ട പോലീസ് എസ്.പി. , ദേവസ്വം വിജിലൻസ് എന്നിവർക്ക് ശബരിമല നിരീക്ഷിക്കാൻ കഴിയും. കൂടാതെ ആരോഗ്യ വകുപ്പിൻ്റെ എമർജൻസി മെഡിക്കൽ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കും ബി.എസ്.എൻ.എൽ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. 203232 എന്ന നമ്പറിൽ വിളിച്ചാൽ പമ്പയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കൺട്രോൾറൂമിൽ നിന്ന് അയ്യപ്പഭക്തർക്ക് വൈദ്യസഹായം ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...