ഡാമുകളിലെ മണല്‍ നീക്കം ചെയ്യണം : ശാസ്ത്രവേദി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളത്തില്‍ ജലസമ്പന്നമായ 44 നദികള്‍ ഉണ്ടെങ്കിലും വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുവെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. നദികളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മണല്‍ സമ്പത്ത് ഒരു പരിധിവരെ പ്രകൃതി ദുരന്തത്തിന് കാരണവുമാകുന്നു. മിക്ക നദികളിലും ജല വൈദ്യുത പദ്ധതിക്കായും കാര്‍ഷികാവശ്യത്തിനുമായി ഡാമുകള്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജലസമ്പത്ത് വര്‍ദ്ധിച്ചിരിക്കേണ്ടതാണ്. എന്നാല്‍ ഡാമുകളില്‍ നിന്നും മൂന്നു പതിറ്റാണ്ടിലേറെയായി മണല്‍ നീക്കം ചെയ്യാത്തതിനാല്‍ ജലസംഭരണ ശേഷി വളരെ കുറവാണ്. ഇപ്പോള്‍ മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കി കളയേണ്ട അവസ്ഥയാണ്. അടുത്ത കാലവര്‍ഷത്തിനുമുമ്പെങ്കിലും ഡാമുകളിലെ മണല്‍ ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചാല്‍ ഖജനാവില്‍ വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും നിര്‍മ്മാണ മേഖലയില്‍ പുത്തനുണര്‍വുണ്ടാകുകയും ചെയ്യും. അതിലുപരി ഡാമുകളിലെ ജലസംഭരണ ശേഷി ഏറെ വര്‍ദ്ധിക്കുന്നതിനും ഇതുപകരിക്കും.

പത്തനംതിട്ട രാജീവ് ഭവനില്‍ നടന്ന ശാസ്ത്രവേദി ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി ജില്ലാ പ്രസിഡന്‍റ് സജി. കെ. സൈമണ്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സതീഷ് പഴകുളം, ഡോ. ഗോപി മോഹന്‍, റോജി പോള്‍ ദാനിയേല്‍, വര്‍ഗ്ഗീസ് പൂവന്‍പാറ, റനീസ് മുഹമ്മദ്, അങ്ങാടിക്കല്‍ വിജയകുമാര്‍, അഡ്വ. ഷാജിമോന്‍, കെ.എസ്. വിമലാദേവി,ആന്‍സി തോമസ്, ചേതന്‍, കെ.ജി. റജി, സജി. പി. ജോണ്‍, സന്തോഷ് വര്‍ഗ്ഗീസ്, മനോജ് ഡേവിഡ് കോശി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....