പന്തളം നഗരസഭയിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം നൽകി

For full experience, Download our mobile application:
Get it on Google Play

പന്തളം : ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം നൽകി. ബി.ജെ.പിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട മുൻ പാർലമെൻറ് പാർട്ടി ലീഡർ കെ. വി പ്രഭയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
അവിശ്വാസ പ്രമേയം നോട്ടീസ് ലഭിച്ച ഏഴു ദിവസത്തിനകം ഇലക്ഷൻ കമ്മീഷൻ നഗരസഭയിലെ കൗൺസിൽ മാർക്ക് രജിസ്റ്റേർഡ് കത്ത് അയയ്ക്കും. തുടർന്നാണ് അവിശ്വാസപ്രമേയ ചർച്ചയും തെരഞ്ഞെടുപ്പും നടക്കുക.
പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാരനായിരുന്നു പന്തളം നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതല ഏൽപ്പിച്ചിരുന്നത്. നിലവിൽ ബി.ജെ.പിയിലെ കൗൺസിലർമാർ ഭരണകക്ഷിയുമായി അഭിപ്രായ വ്യത്യാസത്തിലാണ്. ഇവരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 18 കൗൺസിലർമാരുമായി ബി.ജെ.പി പന്തളം നഗരസഭയിൽ അധികാരത്തിൽ എത്തിയത്. ബി.ജെ.പി കൗൺസിൽ കെ വി പ്രഭയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഇരുന്നതോടെയാണ് ബി.ജെ.പിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.

അടുത്തിടെ ബിജെപി കൗൺസിലറും മുൻപാർലമെൻറ് പാർട്ടി ലീഡറുമായ കെ. വി പ്രഭയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു. കെ വി പ്രഭയുടെ പിന്തുണയോടു കൂടിയാണ് അവിശ്വാസപ്രമേയം നോട്ടീസ് നൽകിയത്. 33 അംഗ പന്തളം നഗരസഭയിൽ ബി.ജെ.പിക്ക് 18, എൽ.ഡി.എഫ് 9, യു.ഡി.എഫ് 5, ഒരു സ്വതന്ത്രൻ, എന്നിങ്ങനെയാണ് കക്ഷിനില, എൽ.ഡി.എഫിലെ 9 കൗൺസിലർമാരും ഒരു സ്വതന്ത്രനും ബി.ജെ.പി പുറത്താക്കിയ കൗൺസിലർ ചേർന്നാണ് അവിശ്വാസ പ്രമേയം നോട്ടീസ് നൽകിയത്.
ബി.ജെ.പി കൗൺസിലർമാരായ രണ്ടുപേരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. കൗൺസിലർമാർ അയോഗ്യതരാക്കപ്പെടും എന്ന ഭീഷണി ഉണ്ടെങ്കിലും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി രണ്ട് കൗൺസിൽമാരുടെ തീരുമാനം. ഇവരാകട്ടെ ബി.ജെ.പി അധികാരത്തിൽ കയറിയ ദിവസം മുതൽ ഭരണസമിതിക്കെതിരെ വിമത സ്വരം ഉയർത്തുന്നവരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....