മണൽ ഖനന കേസ് ; ആർ.ജെ.ഡി ജനറൽ സെക്രട്ടറി സുഭാഷ് യാദവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന : മണൽ ഖനന കേസുമായി ബന്ധപ്പെട്ട് ആർ.ജെ.ഡി ജനറൽ സെക്രട്ടറി സുഭാഷ് യാദവ് പോലീസ് പിടിയിൽ . സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂർ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനാണ് ഇയാൾ. സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്‌സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നടപടി. 20 എഫ്.ഐ.ആറുകളാണ് ബി.സി.പി.എല്ലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അനധികൃത മണൽ വിൽപനയിലൂടെ 161 കോടി രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിൻഡിക്കേറ്റിലെ പ്രധാന അംഗമായ സുഭാഷ് യാദവിനും അടുത്ത കൂട്ടാളികൾക്കും ബന്ധമുള്ള പാറ്റ്നയിലെ എട്ടിടങ്ങളിൽ ഇ.ഡി ശനിയാഴ്ചയാണ് തിരച്ചിൽ നടത്തിയത്. റെയ്ഡിൽ 2.3 കോടിയിലേറെ രൂപയും മറ്റുരേഖകളും പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സുഭാഷ് യാദവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സംഘത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയും ഇ.ഡി സമാന നടപടി സ്വീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...