ചന്ദന തടി വില്‍പ്പനയ്ക്ക് : 0468 2247927, 0475 2222617 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദന തടി ചില്ലറ വില്‍പ്പനയ്ക്ക്. പൊതുജനങ്ങള്‍ക്ക് നിലവാരം ഉള്ള ചന്ദന തടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ചന്ദന തടി ചില്ലറ വില്‍പ്പന ആരംഭിച്ചു. ക്ലാസ്‌നാല് -ഗോട്ട്‌ല, ക്ലാസ്-ആറ്, ബാഗ്രാദാദ്, ക്ലാസ്-14 സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് വില്‍പ്പന നടത്തുക.

മേല്‍പ്പറഞ്ഞ ക്ലാസുകളില്‍ ഉള്‍പ്പെട്ട 50 ഗ്രാം, 100ഗ്രാം, 200ഗ്രാം,500ഗ്രാം, 600ഗ്രാം, 1കിലോഗ്രാം, വരെയുള്ള ചന്ദനതടികള്‍ വ്യക്തികള്‍ക്ക് വാങ്ങാം. പ്രവര്‍ത്തി ദിവസം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയിലെത്തി ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി പരമാവധി ഒരു കിലോഗ്രാം ചന്ദനം ഒരു വ്യക്തിക്ക് വാങ്ങാം. ആരാധനാലയങ്ങള്‍, അംഗീക്യത സ്ഥാപനങ്ങള്‍, കരകൗശല വസ്തു നിര്‍മാണ സ്ഥാപനങ്ങള്‍, അംഗീകൃത മരുന്നു നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒരു കിലോഗ്രാം എന്ന നിയന്ത്രണം ബാധകമല്ല. വിശദവിവരങ്ങള്‍ക്ക് 04682247927, 04752222617 എന്നീ നമ്പരില്‍ ബന്ധപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...