സന്ദീപ് കൊലപാതക കേസ് ; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ പോലീസ് ആവശ്യപ്പെടില്ല. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളുടെ ഫോൺ കോൾ രേഖകൾ പോലീസ് പരിശോശാധിക്കുകയാണ്. ഒന്നാം പ്രതി ജിഷ്ണുവിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെങ്കിലും മറ്റ് നാല് പ്രതികൾക്കും കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷിനെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ വാങ്ങും. അരുൺ എന്നയാളെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ ഇയാൾ നിലവിൽ മാവേലിക്കര ജയിലിൽ റിമാൻഡിലാണ്. ഡിസംബർ രണ്ടിനാണ് സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്.

ഈ മാസം 2ആം തിയതി രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലിൽ വെച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തിൽ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...