സന്ദീപിന്റെ മരണം ആസൂത്രിത കൊലപാതകം ; കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിന്നില്‍ ബിജെപി -ആര്‍എസ്എസ് നേതൃത്വമാണെന്നും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ കുടുംബത്തെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപിന്റെ കുടുംബത്തെ സിപിഎം സംരക്ഷിക്കും. ഭാര്യക്ക് സ്ഥിരം ജോലി ഉറപ്പാക്കും. കുട്ടികളുടെ വിദ്യാഭ്യാസം സിപിഎം ജില്ലാ നേതൃത്വം ഏറ്റെടുക്കും. അക്രമരാഷ്ട്രീയം ആര്‍എസ്എസ് ഉപേക്ഷിക്കണം. സമാധാനത്തിന്റെ പാതയാണ് സിപിഎം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ രണ്ടാം തീയതി രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വെച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ എത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശിക നേതൃത്വം തന്നെ പറയുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പിടിയിലായവര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി : എൻ.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ്...