വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് രാഹുലിന്റെ പ്രസംഗ ശൈലി ; സന്ദീപ് വാര്യര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: രാഹുല്‍ ഗാന്ധി ആയാലും ആരായാലും അവര്‍ രാജ്യത്തെ നിയമസംവിധാനത്തിന് കീഴിലാണ് എന്ന് ഇന്നത്തെ സൂറത്ത് കോടതി വിധി ബോധ്യപ്പെടുത്തുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് രാഹുലിന്റെ പ്രസംഗ ശൈലിയെന്നും എവിടെ എന്ത് പറയണമെന്ന് അയാള്‍ക്കൊരു നിശ്ചയവുമില്ലെന്നും സന്ദീപ് വാര്യര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ അദ്ദേഹം രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് രാഹുലിന്റെ പ്രസംഗ ശൈലി . എവിടെ എന്ത് പറയണമെന്ന് അയാള്‍ക്കൊരു നിശ്ചയവുമില്ല . ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തിന്റെ പേരില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറയേണ്ടി വന്നയാളാണ് രാഹുല്‍ ഗാന്ധി. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് സുപ്രീം കോടതിയില്‍ ആണയിടേണ്ടി വന്നു . രാഹുല്‍ ഗാന്ധി ആയാലും ആരായാലും അവര്‍ രാജ്യത്തെ നിയമസംവിധാനത്തിന് കീഴിലാണ് എന്ന് ഇന്നത്തെ സൂറത്ത് കോടതി വിധി ബോധ്യപ്പെടുത്തുന്നു’ .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത്...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...

പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു

0
പാലക്കാട്: പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു....

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...