മുസ്‌ലിം ലീഗിനെ മറയാക്കി ബിജെപി നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന് മറുപടിയുമായി സന്ദീപ് വാര്യര്‍

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂര്‍ : വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗിനെ മറയാക്കി ബിജെപി നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും തൃക്കരിപ്പൂരിലെ നിയുക്ത എംഎല്‍എയുമായ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സഖ്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ബിജെപി സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പഴയ ജിന്നയുടെ ലീഗുമായി സഖ്യത്തില്‍ മന്ത്രി ആയിരുന്നു എന്നത് നിഷേധിക്കാന്‍ കെ. സുരേന്ദ്രന് പറ്റുമോയെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. മഞ്ചേശ്വരത്ത് വട്ടത്തിലും നീളത്തിലും തോറ്റ് തുന്നം പാടിയ സുരേന്ദ്രന്‍ ലീഗിനെതിരെ വര്‍ഗീയ ആരോപണം ഉന്നയിച്ച് വരുമ്പോള്‍ ഒരു കാര്യം മറക്കുന്നു, മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി ചെയ്ത വോട്ടാണ് അഷറഫിന്റെ 29,000 ഭൂരിപക്ഷം. ഗുരുവായൂരില്‍ മതം പറഞ്ഞ ഗോപാലകൃഷ്ണന് ഗുരുവായൂര്‍ അമ്പലത്തില്‍ നിത്യവും പോകുന്ന ഹിന്ദുക്കളുടെ വോട്ട് പോലും കിട്ടിയില്ല. ഷൊര്‍ണൂരില്‍ 2021ല്‍ ഞാന്‍ നേടിയ വോട്ടില്‍ നിന്നും 3000 വോട്ട് കുറഞ്ഞു ബിജെപി സൈബര്‍ സംഘികളുടെ സോ കോള്‍ഡ് ആത്മീയാചാര്യന് -സന്ദീപ് വാര്യര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ആരംഭിച്ച വര്‍ഗീയ പ്രചാരണത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടുണ്ട്. യഥാര്‍ഥ ഹൈക്കമാന്‍ഡ് പാണക്കാട് തങ്ങളാണെന്നും ഖാര്‍ഗെയും രാഹുലും തങ്ങളുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങിയാണ് തീരുമാനമെടുക്കുന്നത് എന്ന രീതിയിലാണ് ബിജെപിയുടെ ഒരു പോസ്റ്റ്. കെ. സുരേന്ദ്രനും വിദ്വേഷ പോസ്റ്റിട്ടിരുന്നു. ഇതിനാണ് സന്ദീപ് വാര്യര്‍ മറുപടി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....