സ്വർണ്ണപ്പാളി കേസ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസ് ഉണ്ണികൃഷ്ണൻ പോറ്റിയിലും മുരാരി ബാബുവിലും അവസാനിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ആരോപിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപനം സീതത്തോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുവെന്നും വിദ്വേഷത്തിന്റെ വിഷനാമ്പുകൾ നമ്മുടെ കുട്ടികളിലേക്ക് എത്തിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തെ ഇടതുപക്ഷം എതിർക്കുന്നു എന്ന് പറഞ്ഞിട്ട് പിൻവാതിലിലൂടെ കരാർ ഒപ്പിടുന്നുവെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ജാഥാ ക്യാപ്റ്റൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രതീഷ് കെ നായർ അധ്യക്ഷനായ യോഗത്തിൽ മാത്യു കല്ലേത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ജോയൽ മാത്യു, അലൻ ജിയോ മൈക്കിൾ, ഷമീർ തടത്തിൽ, രാജു കലപ്പ മണ്ണിൽ എന്നിവർ സംസാരിച്ചു. രാവിലെ വാലുപാറയിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ ഡിസിസി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അജോ മോൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോസ് പുരയിടം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സൂസൻ മേബിൾ സലീം, ഗുരുപ്രസാദ്, ശ്യാമള ഉദയഭാനു, ശ്രീദേവി രതീഷ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...