സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് സഹോദരനല്ല ; മുഖ്യ സാക്ഷി പ്രാശാന്ത് മൊഴി മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ മുഖ്യ സാക്ഷി കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് മൊഴി മാറ്റി. ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ തൻ്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണെന്നാണ് പ്രശാന്ത് ക്രൈബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്.

പ്രശാന്തിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മജിസ്ട്രേറ്റിനൻ്റെ മുന്നിൽ പ്രശാന്ത് മൊഴി മാറ്റുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി സഹോദരനെതിരെ പറയിപ്പിക്കുകയായിരുന്നു എന്നാണ് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പ്രശാന്ത് പറഞ്ഞത്. അഡിഷണൽ മജിസ്ട്രേറ്റിന് മുന്നിലാണ് രഹസ്യ മൊഴിനൽകിയത്. പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് പ്രശാന്ത് നടത്തിയ വെളിപ്പെടുത്തൽ വലിയ മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. സഹോദരൻ മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. തിരുവനന്തപുരം ജഗതിയിൽ നിന്നും ആശ്രമം കത്തിച്ച സംഭവത്തിൽ പ്രകാശിന്‍റെ കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെ അവൻ ആകെ അസ്വസ്ഥനായി.

കൂട്ടുകാരനെ പോലീസ് പിടികൂടി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമൺകടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് എന്നോട് അവൻ പറഞ്ഞുസഹോദരൻ പ്രശാന്ത് അന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സാക്ഷി മൊഴി മാറ്റുകയായിരുന്നു.

എന്തുകൊണ്ട് പ്രശാന്ത് മൊഴി മാറ്റിയതെന്ന് അറിയില്ലെന്നാണ് ക്രെെംബ്രാഞ്ച് വ്യക്തമാക്കുന്നത്. അതേസമയം പ്രശാന്ത് ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2018 ഒക്ടോബർ 27 നാണ് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആദ്യംസിറ്റി പോലീസിന്‍റെ പ്രത്യേകസംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ചിൻ്റെ തന്നെ നാലാമത്തെ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....