സന്ദീപ് വാരിയരെ ഒഴിവാക്കിയതിനു പിന്നില്‍ സാമ്പത്തിക തിരിമറിയെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നു സന്ദീപ് വാരിയരെ ഒഴിവാക്കിയതിനു പിന്നില്‍ സാമ്പത്തിക തിരിമറിയെന്ന് സൂചന. സന്ദീപിനെതിരായ നടപടിക്കു പിന്നില്‍ സംഘടനാപരമായ വിഷയമാണെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിശദീകരിച്ചെങ്കിലും സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടുന്ന പരാതികള്‍ കൂടി പരിഗണിച്ചാണു നടപടിയെന്നാണു വിവരം.

കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ സന്ദീപ് പങ്കെടുക്കാനെത്തിയെങ്കിലും നേതൃത്വം അതിന് അനുവദിച്ചില്ല. ആരോപണത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പാര്‍ട്ടിയില്‍ നിന്നു തന്നെ അദ്ദേഹത്തെ ഒഴിവാക്കണമെന്നു ഒരു വിഭാഗം ആവശ്യമുന്നയിച്ചെങ്കിലും അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടി എന്നാണു നേതൃത്വത്തിലെ ധാരണ.

കോട്ടയത്ത് തിങ്കളാഴ്ച രാവിലെ നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റിയാണ് വക്താവ് സ്ഥാനത്തുനിന്നു സന്ദീപിനെ നീക്കാനുളള തീരുമാനം അംഗീകരിച്ചത്. ഇതോടെ യുവമോര്‍‌ച്ച, പാര്‍ട്ടി കമ്മിറ്റികളില്‍ സംസ്ഥാന ഭാരവാഹിത്വം വഹിച്ച്‌ പാര്‍ട്ടി വക്താവായി, ചാനലുകളിലും വേദികളിലും നിറഞ്ഞ വാരിയര്‍ പാര്‍ട്ടിയിലെ സാധാരണ അംഗം മാത്രമായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ...

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...