ചെല്ലോ ഷോയിലെ ബാലതാരം രാഹുൽ കോലി രക്താർബുദം ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ :  ഈ വർഷം ഇന്ത്യയിൽ നിന്ന് ഓസ്‌കാറിൽ പ്രവേശിച്ച ഗുജറാത്തി ചിത്രമായ ‘ചെലോ ഷോ’ (ദി ലാസ്റ്റ് ഫിലിം ഷോ) ബാലതാരം രാഹുൽ കോലി (10) അന്തരിച്ചു. രക്താർബുദത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ ക്യാൻസർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ. സിനിമ പുറത്തിറങ്ങി ദിവസങ്ങൾ ബാക്കിനിൽക്കെ രാഹുലിന്‍റെ വിയോഗം ഏവരെയും ദു:ഖത്തിലാക്കിയിരിക്കുകയാണ്.

ഞായറാഴ്ച രാഹുലിന് തുടർച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദിച്ചതായും പിതാവ് രാമു കോലി  പറഞ്ഞു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുൽ. അവസാന സിനിമാ പ്രദർശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്‍റെ അർത്ഥം. സംവിധായകൻ പാൻ നളിന്‍റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്.

മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഭവിൻ റബാരിയാണ് സമയ് എന്ന ബാലനായെത്തുന്നത്. പ്രൊജക്ടർ ടെക്നീഷ്യൻ ഫസലാകുന്നത് ഭാവേഷ് ശ്രീമലിയാണ്. റിച്ച മീന, ദീപൻ റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...