സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം. ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുമ്പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്.

കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ടുപേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ധനവില്‍ അന്തിമതീരുമാനമെടുക്കുക.

വെറ്ററിനറി സര്‍വകലാശാലാ ഡയറി വിഭാഗത്തിലെയും അമ്പലവയല്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ സ്റ്റേഷനിലെയും ഓരോപ്രതിനിധികളാണ് സമിതിയിലുള്ളത്. ഈ മാസംതന്നെ റിപ്പോര്‍ട്ട് നല്‍കിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകര്‍ഷകരെ കണ്ടെത്തി സമിതി അഭിപ്രായംതേടും. വില എത്രവരെ കൂട്ടിയാല്‍ ലാഭകരമാകും എന്നതാകും ആരായുക. പാല്‍ വില വര്‍ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ക്ഷീരവകുപ്പ് കര്‍ഷകര്‍ക്ക് 4 രൂപവീതം ഇന്‍സന്റീവ് നല്‍കുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാല്‍ കാലിത്തീറ്റ വിലയും വര്‍ധിപ്പിച്ചേക്കും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്‌-സേവന നികുതി ഏര്‍പ്പെടുത്തിയതോടെ ഇവയുടെ വില ജൂലൈ 18 മുതല്‍ കൂട്ടിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന

0
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന....

ആരെയും കൊല്ലാൻ ആഗ്രഹമില്ല ; ഇറാനുമായി കരാറിലെത്താനാണ് ശ്രമിക്കുന്നത് : ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ധാരണയിലെത്താനാണ് താൻ മുൻഗണന...

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; ജമ്മു-കശ്മീരിൽ പ്രതിഷേധമാർച്ചും ആഘോഷവും

0
ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം...

എം.കെ മുനീര്‍ കാബിനറ്റ് പദവിയിലേക്ക് ; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ

0
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ്...