മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹന്‍ രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്. മെറ്റ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറിയ്ക്ക് കീഴില്‍ ജനുവരി ഒന്ന് മുതലാണ് സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുക.

2016 ലാണ് സന്ധ്യ ദേവനാഥന്‍ മെറ്റയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സിംഗപ്പൂര്‍, വിയറ്റ്‌നാം ബിസിനസുകളും തെക്കുകിഴക്കന്‍ ഏഷ്യയിലെ ടെക് ഭീമന്റെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ് സന്ധ്യ. 2020ല്‍ ഏഷ്യ-പസഫിക് മേഖലയില്‍ കമ്പനിയുടെ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലെ നേതൃത്വത്തിലേക്കും സന്ധ്യ എത്തിയിരുന്നു. പെപ്പര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ ഗ്ലോബല്‍ ബോര്‍ഡിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2023 ജനുവരി ഒന്നിന് സന്ധ്യ ദേവനാഥന്‍ തന്‍റെ പുതിയ ചുമതലയിലേക്ക് പൂർണമായി മാറും. മെറ്റാ APAC വൈസ് പ്രസിഡന്റ് ഡാന്‍ നിയറിക്കിന്‍റെ കീഴില്‍ APAC നേതൃ ടീമിന്റെ ഭാഗമാകും. മെറ്റയുടെ വരുമാന വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകള്‍, സൃഷ്ടാക്കള്‍, പരസ്യദാതാക്കള്‍, പങ്കാളികള്‍ എന്നിവരുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ദൗത്യവും സന്ധ്യയാകും വഹിക്കുക. മുൻ മേധാവി അജിത് മോഹന്റെ രാജിക്കു പിന്നാലെ വാട്ട്സ്ആപ്പ് ഇന്ത്യാ മേധാവി അഭിജിത് ബോസ്, മെറ്റാ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാള്‍ എന്നിവരും ഈ ആഴ്ച ആദ്യം രാജിവെച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

0
മലപ്പുറം : നിലമ്പൂര്‍ രാമംകുത്തില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് രണ്ട് പവന്‍...

‘മോളിവുഡ് ടൈംസ്’ അണിയറക്കാര്‍ക്ക് ഹാജരാവാന്‍ നോട്ടീസ്

0
കൊച്ചി : മോളിവുഡ് ടൈംസ് എന്ന സിനിമയ്ക്ക് എതിരെ സെൻസർ...

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി...

വീട്ടിമരം മുറിച്ചു കടത്താനുള്ള ശ്രമം ; പിടി വീണു

0
കല്‍പ്പറ്റ : എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം മുറിച്ചു കടത്താനുള്ള...