വിജയ് ബാബു മാനസികരോഗിയാണെന്നും ഫേസ്ബുക്ക് പോസ്റ്റുകൾ മറുപടി അർഹിക്കുന്നില്ലെന്നും സാന്ദ്ര തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിർമാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്ര തോമസ്. വിജയ് ബാബു മാനസികരോഗിയാണെന്നും ഫേസ്ബുക്ക് പോസ്റ്റുകൾ മറുപടി അർഹിക്കുന്നില്ലെന്നും സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ 25 വർഷത്തെ പാനൽ ഇന്ന് തകരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ വിജയ് ബാബു കുറിപ്പുമായി രംഗത്തെത്തിയിരുന്നു. സാന്ദ്ര ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മറുപടി. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാൽ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി വിജയ് ബാബുവും രംഗത്തെത്തി.

‘നിങ്ങളുമായുള്ള പാർട്ണർഷിപ്പ് ഇല്ലാതായി. നിങ്ങൾക്ക് പകരം മറ്റൊരാളെ ഞാൻ എടുത്തു. നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് സാന്ദ്ര. അത് നിങ്ങളെക്കാളും വിശ്വസിക്കാൻ പറ്റുന്നതാണ്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല എനിക്ക് ഷൂട്ട് ഉണ്ട്. ബൈ’ – എന്നാണ് വിജയ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം വീട്ടിലെ പട്ടിയുടെ ചിത്രവും വിജയ് പങ്കുവച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര സമര്‍പ്പിച്ച ഹർജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. മൂന്ന് കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് ഹർജി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് നിർത്തിവെക്കണം, വരണാധികാരിയെ നിയമിച്ചത് നിയമപരമല്ല എന്നീ കാര്യങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് സാന്ദ്ര നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...