ഇതാണ് കേരള സ്റ്റോറി ; കേരളത്തെ പ്രകീര്‍ത്തിച്ചതിന് എ.ആര്‍ റഹ്മാനെതിരെ സൈബര്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മതേതര ഐക്യവും കേരളത്തിന്റെ മാനവികതയും വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത സംഗീതജ്ഞന്‍ എആര്‍ റഹ്മാനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ഇതാ മറ്റൊരു കേരള സ്റ്റോറി’ എന്ന ക്യാപ്ഷനില്‍ ‘കൊമ്രൈഡ് ഫ്രം കേരള’ എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ചേരാവള്ളൂര്‍ കല്യാണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ വീഡിയോ റിപ്പോര്‍ട്ടാണ് എ.ആര്‍ റഹ്മാന്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്. കേരള സ്റ്റോറി എന്ന സിനിമയിലൂടെ മതേതരത്വത്തെ എതിര്‍ത്ത് സംഘപരിവാര്‍ പ്രചാരണം നടത്തുന്നതിനിടെയാണ് റഹ്മാന്റെ തുറന്ന പ്രതികരണം. എന്നാല്‍ ഇതിന് പിന്നാലെ റഹ്മാനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചാരണം നടത്തുന്നുണ്ട്.

റഹ്മാന്‍ ജിഹാദിയാണെന്നും കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സംഘപരിവാര്‍ ആരോപിക്കുന്നു. കൂടാതെ കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തി ഐ.എസിലേക്ക് പോയെന്ന പേരില്‍ വ്യാജ കണക്കുകളും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ആര്‍എസ്എസ് പ്രചരണ ചിത്രം ദ കേരള സ്റ്റോറി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് റഹ്മാന്റെ പ്രതികരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...