കൊല്ലം : വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാന്‍ കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു. രാവിലെ 8.45ഓടെ കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ (മാമ്പോഴില്‍) ആലപ്പാട് എല്‍.പി സ്കൂളിലെ ബൂത്തിലാണ് സംഭവം. ഇവരെ പെട്ടന്ന് തന്നെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തിലെത്തിച്ച് ചികിത്സ നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വയോധികക്കും സാനിറ്റൈസര്‍ നല്‍കിയത്.